ധോണിയുടെ മകള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക്? | Oneindia Malayalam

  • 7 years ago
MS Dhoni's Daughter Ziva May Come To Ambalapuzha Temple. In a recent video that surfaced on Ziva's Instagram handle, she could be heard singing a superhit song from Malayalam movie. Ziva is singing ‘Ambalapuzhai Unnikannanodu Nee’, the video goes viral on social media.

ലോകത്തിലെ തന്നെ ഏറ്റവും പഠിക്കാന്‍ പാടുള്ള ഭാഷകളിലൊന്നായിട്ടാണ് മലയാളം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഭാഷക്കാര്‍ മലയാളം പാട്ടുകള്‍ പാടുമ്പോള്‍ നമ്മള്‍ മലയാളികള്‍ അത് ഏറ്റെടുക്കാറുമുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ധോണിയുടെ മകള്‍ സിവയുടെ പാട്ട്. അമ്പലപ്പുഴ, ഉണ്ണിക്കണ്ണനോട് നീ... എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ' എന്ന പാട്ടായിരുന്നു ധോണിയുടെ മകള്‍ സിവ പാടിയത്. ആ അമ്പലപ്പുഴയിലേക്ക് സിവ നേരിട്ട് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് ക്ഷണിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് സിവയെ മുഖ്യാതിഥിയായി കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. അമ്പലപ്പുഴ ക്ഷേത്ര ഭരണസമിതിയാണ് ഇക്കാര്യം ആലോചിക്കുന്നത്. . ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് നടന്ന് കാണണമെന്ന ആഗ്രഹത്തിലാണ് ആരാധകര്‍.

Recommended