മരണത്തിലും പിരിയാതെ ഐവി ശശിക്കൊപ്പം... | filmibeat Malayalam
  • 6 years ago
Malayalam filmworld remembers IV Sasi. He wore his famous golf cap when goes from this world also.
He made more than 150 films in both the languages.

ഐവി ശശിയെന്ന സംവിധായകനെ കാണുന്ന കലം തൊട്ടുതന്നെ എല്ലാവരുടെ ഓര്‍മയിലും തെളിയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്‍റെ തൊപ്പി. ഐവി ശശിക്ക് ആ തൊപ്പി ശരീരത്തിന്റെ ഭാഗം പോലെ ആയിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നതും ആ തൊപ്പി കൊണ്ടുതന്നെ. പൊതുവേദികളിലും സിനിമാ ചിത്രീകരണ കേന്ദ്രങ്ങളിലും സ്വകാര്യ ചടങ്ങിലും വരെ ശശി എത്തിയത് ആ തൊപ്പിവച്ചായിരുന്നു. തൊപ്പിയില്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ജീവിതത്തില്‍ ഉടനീളം കൂടെയുണ്ടായിരുന്ന ആ തൊപ്പി മരിച്ചുകിടക്കുമ്പോഴും അദ്ദേഹത്തിന്റെ ശിരസിലുണ്ടായിരുന്നു.
Recommended