Inequality in India may be at its highest level since 1922, when the country's income tax law was conceived, with 22% income accruing to the top 1% income earners, a new paper released by economists Thomas Piketty and Lucas Chancel showed.
ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരന്‍ കൂടുതല്‍ പണക്കാരനുമാകുന്ന മോദി സര്‍ക്കാരിന്റെ നയം ചോദ്യ ചിഹ്നമാകുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയുടെയും ലൂക്കാസ് ചാന്‍സലുമാണ് പഠനം നടത്തിയത്. 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് രാജില്‍ നിന്നും ബില്യനെയര്‍ രാജിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ വളര്‍ച്ച പാവപ്പെട്ടവനേക്കാള്‍ 13 ഇരട്ടി കൂടുതലാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.80 കളില്‍ സാമ്പത്തിക അസമത്വം കുറയുന്നതായി കാണാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.