ആഗോള രാഷ്ട്രീയ രംഗത്തെ സങ്കീർണ്ണതകളും ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥകളും മാന്ദ്യത്തിന്റെ ലക്ഷണങ്ങളും ഗൾഫ് നാടുകളിലെ തൊഴിൽ വിപണിയെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ഈ സവിശേഷമായ സാഹചര്യം ചില ചോദ്യങ്ങൾ പ്രവാസികൾക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. സാഹചര്യം തെളിഞ്ഞാൽ വീണതിനേക്കാൾ വേഗത്തിൽ തിരിച്ചു കയറാൻ ഗൾഫ് വിപണിക്ക് സാധിക്കും. തളർന്നാലും പിടിച്ചു നിൽക്കാവുന്ന കരുത്ത് അതിനുണ്ട്. ഇവിടുത്തെ ചോദ്യം അതല്ല. ഈ യുദ്ധകാലത്ത് പിടിച്ചു നിൽക്കാൻ പ്രവാസിക്ക് എത്രമാത്രം സാധിക്കും.