അപ്പുറത്തെ കവലയിൽ മുസ്ലിം പ്രശ്നത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നറിഞ്ഞാൽ ഇപ്പുറത്തെ കവലയിൽ നിന്ന് വഴി മാറിപ്പോകുന്ന റീൽ രാഷ്ട്രീയക്കാർ ഫാസിസ്റ്റ് രാഷ്ട്രീയത്തെ നേരിടേണ്ടത് എങ്ങനെയെന്ന് സൊഹ്റാൻ മംദാനിയിൽ നിന്നും പഠിക്കണം. പ്രാക്ടീസിങ് മുസ്‍ലിമാണെന്ന് തുറന്നുപറയുന്ന, ഹലാൽ ഭക്ഷണത്തെ കുറിച്ച് സംസാരിക്കുന്ന, വെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകുന്ന, ഫലസ്തീനെ പരസ്യമായി പിന്തുണക്കുന്ന മംദാനിയുടെ വിജയം വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയത്തിന്റേത് കൂടിയാണ്. മുതലാളിത്ത വികസന മാതൃകയുടെ മക്ക, സയണിസത്തിന്റെ കേന്ദ്ര സ്ഥാനം, ഇസ്‍ലാമോഫോബിയയുടെ എപ്പിസെന്റർ എന്ന് വിളിക്കുന്ന ന്യൂയോർക്കിൽ ഇതിനെയെല്ലാം തകർത്തു തരിപ്പണമാക്കിയാണ് മംദാനി വിജയിച്ചത്.
Be the first to comment