റിഷഭ് പന്തിന്റെ പരുക്കില്‍ വീണു കിട്ടിയ അവസരം അഹമ്മദാബാദില്‍ ദ്രുവ് ജൂറല്‍ പൂർണമായും വിനിയോഗിക്കുകയായിരുന്നു. നിരന്തരം സംഭവിക്കുന്ന പരുക്കുകള്‍, ഇതുമൂലം സംഭവിക്കുന്ന ദീര്‍ഘമായ വിശ്രമം...റിഷഭ് പന്തിന്റെ കരിയര്‍ ഇടവേളകളാല്‍ സമ്പന്നമാകുമ്പോഴാണ് ഞാൻ ഇവിടെയുണ്ട് എന്ന് ബാറ്റുകൊണ്ട് ജൂറല്‍ വിളിച്ചുപറയുന്നത്. പന്തിന്റെ വിടവറിയിക്കാത്തൊരു ഇന്നിങ്സ് സൂചനകൂടിയാണോയെന്നതാണ് മുന്നിലുള്ള ചോദ്യം.
Be the first to comment