അനധികൃത ഹജ്ജിന് അനുമതിയില്ല; മക്കയിൽ കനത്ത പരിശോധന

  • 26 days ago
ഹജ്ജ് പെർമിറ്റ്, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതിപത്രം, മക്ക ഇക്കാമയിലുള്ളവർ എന്നിവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഉംറ തീർത്ഥാടകർ ജൂൺ ആറിന് മുൻപ് രാജ്യം വിടണമെന്നാണ് അറിയിപ്പ്. വിസിറ്റ് വിസയിലുള്ളവർക്കും മക്കയിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്