വടകരയിലെ വർഗീയ പ്രചരണം: എൽഡിഎഫ് ആരോപണം വ്യാജമെന്ന് യൂത്ത് ലീഗ് പരാതി നൽകി

  • last month
വടകരയിൽ വർഗീയ പ്രചരണം നടത്തിയെന്ന എൽഡിഎഫ് ആരോപണം വ്യാജമെന്ന് കാണിച്ച് യൂത്ത് ലീഗ് പരാതി നൽകി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തിയെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ ഐപിസി, ഐ ടി ആക്ട്, യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും കുറ്റ്യാടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.

Recommended