Mayor Arya Rajendran suspends labours who thrown onam food into waste bin | ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കി സദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ജോലി സമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. നടപടി അപലപനീയമാണ് എന്ന് മേയര്‍ പ്രതികരിച്ചു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി തള്ളിപ്പറയുകയും ചെയ്യുന്നു എന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തില്‍ എറിഞ്ഞ് പ്രതിഷേധിച്ചത്. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
Category
🗞
News