V Muraleedharan should resign says A A Rahim | Oneindia Malayalam

  • 3 years ago
V Muraleedharan should resign says A A Rahim
ഹവാല ഏജന്റിനെ സംരക്ഷിക്കാൻ വാര്‍ത്താസമ്മേളനം നടത്തിയ വി മുരളീധരന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.ലക്ഷണമൊത്ത ഹവാല ഏജന്റാണ് ധര്‍മരാജന്‍.ധർമ്മരാജനെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കേന്ദ്രമന്ത്രിക്ക് കോടികളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ആശങ്കയില്ലെന്നും റഹീം പറഞ്ഞു.വി മുരളീധരൻ ധാർമ്മികത ഉയർത്തി പിടിച്ച് രാജിവയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധര്‍മരാജനെ തള്ളിപ്പറയാന്‍ ബിജെപി നേതാക്കൾ ഇനിയും തയ്യാറായിട്ടില്ല.ധര്‍മ്മരാജന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും എ എ റഹീം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Recommended