ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രൻ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് പി എസ് സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകാനെത്തി. സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു അപ്രതീക്ഷിത കാഴ്ച. എന്നാൽ,ബിജെപി സംസ്ഥാന നേതൃത്വം സമരത്തിന് പിന്തുണ നൽകിയിരുന്നില്ല.സമരത്തിന് രാഷ്ട്രീയത്തിൻ്റെ നിറം നൽകേണ്ട എന്നായിരുന്നു ശോഭയുടെ പ്രതികരണം. പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്നും സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാണോയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. സർക്കാരിനെതിരെയും ഡി വൈ എഫ് ഐയും കുറ്റപ്പെടുത്തി ശോഭ.
Category
🗞
News