ജൂൺ അവസാനത്തോടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മെറ്റിയർ 350

  • 4 years ago
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ അടുത്ത ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. മറ്റാരുമല്ല, തണ്ടർബേർഡിന്റെ പകരക്കാരനായി എത്തുന്ന മെറ്റിയർ 350 തന്നെയാണ് ആ മോഡൽ. കൊറോണ വൈറസ് വ്യാപനമാണ് പുതിയ ബൈക്കിന്റെ അവതരണത്തെ വൈകിപ്പിച്ചത്. ഇനി മോട്ടോർസൈക്കിളിനായി അധികം കാത്തിരിക്കേണ്ടന്നാണ് സൂചന. ജൂൺ അവസാനത്തോടെ മെറ്റിയർ 350 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.