കേരളം ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് ദമ്പതികള്‍ | Oneindia Malayalam

  • 4 years ago
Staff At The Private Hospital Were Incredible In Kerala Reacts Britain Couple Return Home After Month On Lock Down In India
കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിക്കുകയാണ് ലോകമെമ്പാടും. കൊറോണക്കാലത്ത് കേരള മോഡല്‍ പ്രതിരോധത്തെ കണ്ട് പഠിക്കണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ അഭിപ്രായപ്പെടുന്നത്. അത്രമാത്രം ചിട്ടയോടെയും കൃത്യതയോടെയും കരുതലോടെയും ആണ് ഇവിടുത്തെ ആരോഗ്യശ്യംഖല പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നു എന്ന് പറയുന്ന മലയാളികളോട് കേരളമാണ് സുരക്ഷിതം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിദേശികള്‍. അങ്ങനെ എത്രയെത്ര അനുഭവ സാക്ഷ്യങ്ങളാണ് ഈ കൊവിഡ് കാലത്ത് നാം കേട്ടത്. ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം അവിശ്വസനീയം എന്ന് പറയുകാണ് ഒരു ബ്രിട്ടീഷ് ദമ്പതികള്‍. കൊറോണ കാലത്തെ യാത്രാ നിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്‍ കുടുങ്ങിയ ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് കേരളത്തെക്കുറിച്ച് പറയാന്‍ നൂറുനാവ് ആണ്.

Recommended