എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ഒരു നടപടിയുമെടുത്തില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കമ്മിഷന്റെ രീതികളില്‍ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. വനിതാ കമ്മിഷനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കമ്മിഷന്റെ നിലപാടുകള്‍ ഏകപക്ഷീയമാണ്. കമ്മിഷന്‍ അധ്യക്ഷ രാഷ്ട്രീയക്കാരിയെ പോലെ പെരുമാറുന്നു. വിഷയങ്ങളെ അവർ രാഷ്ട്രീയമായി കാണുന്നു. വനിതാ കമ്മിഷനില്‍ നിന്നും നീതി കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ എ.വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ താക്കീത് നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്നും മീണ മുന്നറിയിപ്പ് നല്‍കി.
Be the first to comment