തെക്കൻ കർണാടകത്തിൽ നിർണായകമായ പതിനാല് മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്

  • 5 years ago
തെക്കൻ കർണാടകത്തിൽ നിർണായകമായ പതിനാല് മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. കൂടുതൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജെഡിഎസ് സഖ്യം. സഖ്യത്തിലെ വിമതനീക്കങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.
ആവേശം തിളച്ചുമറിഞ്ഞ കർണാടകത്തിലെ മിക്ക മണ്ഡലങ്ങളിലും നാളെയാണ് പോളിങ്. ബിജെപിയുടെയും പ്രാദേശിക കോൺഗ്രസുകാരുടെയും പിന്തുണയോടെ പുതിയ റിബൽ സ്റ്റാറായി അവതരിച്ച സുമലത അംബരീഷും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലും പൊരുതുന്ന മണ്ഡ്യ ഏറ്റവും ശ്രദ്ധേയം. ഇവിടെ മാത്രമാണ് കർണാടകത്തിൽ തെരഞ്ഞെടുപ്പെന്ന് തോന്നുമെന്ന് കുമാരസ്വാമി പറഞ്ഞ മണ്ഡ്യയുടെ വിധി, സഖ്യസർക്കാരിന്‍റെ തന്നെ വിധിയായേക്കാനുള്ള സാധ്യതകളും ഏറെയാണ്.

#Karnataka #bjp #Loksabhaelection2019

Recommended