പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതിയെ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഞ്ച് അംഗങ്ങളും എക്‌സിക്യുട്ടീവ് ഓഫീസറും ഉള്‍പ്പെടെ ആറ് പേരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിസഭയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. രാജകുടുംബാംഗം, തന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എട്ട് അംഗങ്ങളില്‍ ആറ് പേര്‍ സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കുന്നവര്‍ ആയിരിക്കുമെന്നത് ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യമെന്ന് മറയില്ലാതെ വ്യക്തമാക്കുന്നതാണ്. സമീപകാലത്ത് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലുണ്ടായ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെയും വിശ്വാസവിരുദ്ധ നടപടികളുടെയും പശ്ചാത്തലത്തില്‍ ആശങ്കടുത്തുന്നതാണ് ഈ നീക്കം.
Be the first to comment