Skip to playerSkip to main contentSkip to footer
  • 6 years ago
ജനപക്ഷത്തോടൊപ്പം മറ്റു അഞ്ചുപാർട്ടികൾ കൂടി എൻ.ഡി.എയിൽ ചേർന്നു. കാമരാജ് കോൺഗ്രസ്, ശിവസേന, എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, ഡി.എൽ.പി എന്നീ കക്ഷികളാണ് ഔദ്യോഗികമായി കേരളത്തിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായത് ശിവസേനയും എ.ഐ.എ.ഡി.എം.കെയും മറ്റുസംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളാണ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും കോട്ടയത്തും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും പി.സി. ജോർജ് പ്രവചിച്ചു. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വൻഭൂരിപക്ഷത്തിൽ ജയിക്കും.തങ്ങളുടെ പ്രവർത്തകര്‍ അതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞെന്നും പി.സി. ജോർജ് പറഞ്ഞു.

#pcgeorge #nda #Janapaksam

Category

🗞
News

Recommended