രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു

  • 5 years ago
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖിനായിരുന്നു വയനാട് സീറ്റ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നതോടെ വയനാട് സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ടി.സിദ്ദിഖിന് സീറ്റ് ഒഴിയേണ്ടിവന്നത്

#rahulgandhi #Tsidhique #Congress