Skip to playerSkip to main content
  • 7 years ago
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകരുടെ പൂർണ സഹകരണമില്ലെന്ന് ആക്ഷേപം. പ്രചാരണത്തിൽ നിന്ന് ചിലർ ഒളിച്ചോടുകയാണെന്നും അവർക്കെതിരെ പരാതി നൽകുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപവുമായി മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.• ബി.ജെ.പി പ്രകടനപത്രിക തയ്യാറാക്കിയത് എ.സി മുറിയിലിരുന്ന്,​ വിമർശനവുമായി രാഹുൽ ഗാന്ധിഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിട്ടും തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

#sasitharoor #congress #thambanoorsatheesh

Category

🗞
News
Be the first to comment
Add your comment

Recommended