പാകിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. ദേശീയ സുരക്ഷാ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പലപ്പോഴും ബുദ്ധിജീവികളും സാംസ്കാരിക നായകരും രാജ്യത്തിന്റെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
Be the first to comment