Skip to playerSkip to main contentSkip to footer
  • 6 years ago
സുരേഷ് ഗോപി എംപിയെ വിമർശിച്ച് സംവിധായകൻ എം എ നിഷാദ്. രാഷ്ട്രീയത്തിലിറങ്ങിയതുകൊണ്ട് സുരേഷ്ഗോപിക്ക് പല നേട്ടങ്ങളും ഉണ്ടായെന്നിരിക്കാം. എന്നാൽ സുരേഷ് ഗോപിയുടെ പല നിലപാടുകളെയും ജനങ്ങൾ ഹാസ്യരൂപേണയാണ് കാണുന്നത്. അടുത്ത ജന്മം ജനിക്കുകയാണെങ്കിൽ താനൊരു ബ്രാഹ്മണൻ ആയി ജനിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് സുരേഷ് ഗോപിയുടെ സവർണ്ണ മനോഭാവം ആണെന്നും നിഷാദ് പറയുന്നു. താൻ മോദിയുടെ അടിമയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിലൂടെ അദ്ദേഹം സന്തോഷം കണ്ടെത്തുകയാണ്.മതേതര വിശ്വാസികളുളള കേരളം ആണിത് .അതിനാൽ ഇവിടെ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ലെന്നും എം എ നിഷാദ് വിമർശിച്ചു.

#SureshGopi #MANishath #Loksabhaelection2019

Category

🗞
News

Recommended