അമിത് ഷാ പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

  • 5 years ago
അമിത് ഷാ പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സീറ്റ് ബിജെപിയ്ക്ക് വിട്ടു നൽകാൻ ബിഡിജെഎസ് തയ്യാറാണെന്ന് തുഷാർ പറഞ്ഞു. സ്ഥാനാർത്ഥിയെ നിർണയിക്കുന്ന കാര്യത്തിൽ അമിത് ഷാ തീരുമാനമെടുക്കണം. അമിത് ഷാ എടുക്കുന്ന തീരുമാനത്തിനൊപ്പം താനും ബിഡിജെഎസും നിലകൊള്ളും. അമിത് ഷാ പറയുകയാണെങ്കിൽ താൻ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കാൻ തയ്യാറാണ് . അമിത്ഷായുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

#thusharvellapally #bjp #amitshah