ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ കേന്ദ്രവുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 നിങ്ങള്‍ അവസാനിപ്പിച്ചാല്‍ ജമ്മു കശ്മീരുമായി നിങ്ങള്‍ക്കുള്ള ബന്ധം അവസാനിക്കും എന്നാണ് മെഹ്ബൂബ മുഫ്തി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് നൽകിയ മറുപടി. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധത്തിന്‍റെ പാലമാണ്. ആര്‍ട്ടിക്കിള്‍ അസാധുവാക്കുന്ന പക്ഷം ഈ ബന്ധം തുടരില്ലെന്നും മുഫ്തി പറഞ്ഞു. ഇത് എടുത്തു കളയുകയാണെങ്കിൽ നിബന്ധനകളില്ലാത്ത ഇന്ത്യയിൽ തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടി ഇരിക്കുന്നു എന്നും മഹബൂബ മുഫ്തി പറഞ്ഞു. നിലവില്‍ സ്വന്തമായി ഭരണഘടന നിര്‍മിക്കാനുള്ള അവകാശം ജമ്മു കശ്മീരിനുണ്ട്.