Skip to playerSkip to main contentSkip to footer
  • 6 years ago
നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമായ ഉപഗ്രഹവേധ മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആർജിച്ചതാണെങ്കിലും അവ പരീക്ഷിക്കാനുള്ള തീരുമാനം 2014-ലാണ് എടുത്തതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വില്‍ക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ വിശദീകരണം.

#isro #nirmalasitaraman #bjp

Category

🗞
News

Recommended