ദക്ഷിണേന്ത്യ പിടിച്ചടക്കാൻ രാഹുൽ ഗാന്ധി ഇ എത്തുമെന്ന് ഉമ്മൻചാണ്ടി. അമേഠിയിൽ ഒരു ഭീതിയും ഇല്ല. വൻ വിജയം തന്നെ രാഹുൽഗാന്ധി അമേഠിയിലും നേടിയെടുക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിനെ ഏറ്റവും പിന്തുണച്ച മണ്ണാണ് ദക്ഷിണേന്ത്യ. അമേഠിയിലെ പരാജയഭീതി കൊണ്ടാണ് രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ എത്തുന്നതെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. അത്തരം ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഉമ്മൻചാണ്ടി രംഗത്തെത്തിയത്. രാഹുൽ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വ ചർച്ചകൾ നടക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.