നഗ്നപാദനായി, കോടതി വരാന്തയിലൂടെ നടന്നാണ് അയാള്‍ കോടതിമുറിയിലെത്തിയത്. ജയില്‍പുള്ളികള്‍ക്ക് ന്യൂസീലന്‍ഡില്‍ നല്‍കാറുള്ള കട്ടിയുള്ള വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. തനിക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി കോടതി വിധി പ്രസ്താവിക്കുമ്പോഴും അയാളുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. തന്നെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വെള്ളക്കാരുടെ ദുരഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടുക മാത്രം ചെയ്തു. ബ്രണ്ടണു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകനും വിധിപ്രസ്താവത്തെ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം വാങ്ങിനല്‍കാനും അദ്ദേഹം ശ്രമിച്ചില്ല.
Be the first to comment