പ്രധാനമന്ത്രി നരേന്ദ്രമോദി ദുർബലനെന്ന് രാഹുൽ ഗാന്ധി. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ ചൈന എതിർത്ത വാർത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ രാഹുൽ വിമർശനമുന്നയിച്ചത്.ഇത് മോദി സർക്കാരിന്റെ വിദേശനയ തന്ത്രത്തിന്റെ പാളിച്ചയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദി ദുർബലനാണ്. അതുകൊണ്ടുതന്നെ ദുർബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോൾ മോദി ഒരു വാക്കുപോലും എതിർപ്പ് അറിയിച്ചില്ല എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Be the first to comment