#AIADMK പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ സ്വന്തം ഡാഡി ആണെന്ന് തമിഴ്നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി

  • 5 years ago
പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ സ്വന്തം ഡാഡി ആണെന്ന് തമിഴ്നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞു. തങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടിരിക്കുകയാണ് . ഇപ്പോഴത്തെ വഴികാട്ടിയും മാർഗ്ഗദർശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്വന്തം ഡാഡിയാണ് നരേന്ദ്രമോദി എന്നും ഒപ്പം ഇന്ത്യക്കാരുടെ മുഴുവൻ ഡാഡിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ടതിന്റെ അഭാവം നന്നായി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ ഇരുകൈനീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.