റഫാൽ വിഷയത്തിൽ പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുന്നു എന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ. റഫാൽ കരാറിലെ രേഖകൾ മോഷണം പോയി എന്ന് താൻ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. രേഖകളുടെ കോപ്പി ഉപയോഗിച്ച് ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെടുന്നത് വ്യക്തമാക്കാനാണ് ശ്രമിച്ചത്. അല്ലാതെ രേഖകൾ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞിട്ടില്ല. അതേസമയം പ്രതിപക്ഷം അനാവശ്യമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നതെന്നും എ ജി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അറ്റോർണി ജനറൽ വിശദീകരണം നൽകിയത്.