Loksabha | ലോക്സഭാ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന്റെ സ്ഥാനാർഥി പട്ടിക ആവശ്യമില്ലെന്ന് അമിത് ഷാ

  • 5 years ago
ലോക്സഭാ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന്റെ സ്ഥാനാർഥി പട്ടിക ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചു. നേതൃത്വത്തിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് പകരം പ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുത്ത് സ്ഥാനാർഥികളെ നിർണയിക്കണം എന്നാണ് അമിത് ഷായുടെ നിർദ്ദേശം. ഇതിനു വേണ്ടി ഒ രാജഗോപാൽ അടങ്ങുന്ന ഒരു കോർ കമ്മിറ്റിക്ക് നേതൃത്വം രൂപം നൽകി . എന്നാൽ സ്ഥാനാർഥി നിർണയം നടത്തുമ്പോൾ അപ്രധാനമായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി മത്സരത്തിന്റെ ഗൗരവം നശിപ്പിക്കരുതെന്നാണ് ആർഎസ്എസ് നേതൃത്വം ബിജെപിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചരണങ്ങളുടെ എല്ലാ നിയന്ത്രണവും ആർഎസ്എസ് സംഘടനകൾ നിയന്ത്രിക്കും എന്നാണ് റിപ്പോർട്ടുകൾ.