Skip to playerSkip to main contentSkip to footer
  • 7 years ago
പ്രിയങ്ക ഗാന്ധിയെ മുത്തശ്ശി ഇന്ദിരയുമായി ഉപമിക്കാമെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മുത്തച്ഛനോട് സാദൃശ്യപ്പെടുത്താത്തതെന്തു കൊണ്ടെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി മീഡിയ സെല്ലിന്റെ ചുമതലയുള്ള ലോകേന്ദ്ര പരാശരാണ് ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെ കാണുന്നവർ രാഹുലിനെ എന്തുകൊണ്ടാണ് മുത്തച്ഛൻ ഫിറോസ് ഗാന്ധിയോട് സാദൃശ്യപ്പെടുത്താത്തത്. ഇന്ദിരയുടെ പേര് മാത്രം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്? അവരുടെ ഭര്‍ത്താവിനെ എന്തു കൊണ്ട് അകറ്റി നിർത്തുന്നു?'- ലോകേന്ദ്ര പരാശര്‍ ചോദിച്ചു.

Category

🗞
News

Recommended