Skip to playerSkip to main contentSkip to footer
  • 7 years ago
എ പത്മകുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ പത്മകുമാർ പെട്ടുപോയിട്ടുണ്ടെന്നാണ് കോടിയേരി കുറ്റപ്പെടുത്തിയത്.കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പത്മകുമാറിന് വീഴ്ചപറ്റിയെന്നും കോടിയേരി പറഞ്ഞു.ദേവസ്വം ബോർഡിന് അതിന്റേതായ പരമ്പരാഗത രീതികൾ ഉണ്ട്.ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിസ്റ്റ് ആണ്.ഒപ്പം ജില്ലാസെക്രട്ടറിയേറ്റ് അംഗമാണെന്നും കോടിയേരി പറഞ്ഞു. പത്മകുമാറിന് വീഴ്ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് തിരുത്തുകയായിരുന്നു എന്നും കോടിയേരി വ്യക്തമാക്കി.ഇതിനിടെ ശബരിമലയിൽ ഒട്ടേറെ ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എന്ന രീതിയിലുള്ള നിലപാടുകളാണ് പത്മകുമാർ സ്വീകരിച്ചത്.

Category

🗞
News

Recommended