TP Senkumar |സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ട് ടിപി സെൻകുമാർ

  • 5 years ago
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ട് മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ രംഗത്തെത്തിയിരിക്കുകയാണ്. മാന്യതയുള്ള സർക്കാർ ആയിരുന്നുവെങ്കിൽ ജനുവരി 22 വരെ ശബരിമലയിൽ തൽസ്ഥിതി തുടരാൻ അനുവദിക്കുമായിരുന്നു എന്നണ് സെൻകുമാർ കുറ്റപ്പെടുത്തുന്നത്.മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്പര്യങ്ങളും കാണും എന്നാൽ പോലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെൻകുമാർ ചൂണ്ടിക്കാട്ടുന്നു.പന്തളത്ത് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെൻകുമാർ സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

Recommended