Skip to playerSkip to main content
  • 7 years ago
ജനുവരി ഒന്നിനു നടത്താനിരിക്കുന്ന വനിതാ മതിലിൽ അൻപത് ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ വനിതാ മതിൽ എന്ന തീരുമാനത്തോട് ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് ആർഎസ്എസിന്റെ ബി ടീമായി പ്രവർത്തിച്ച് അധഃപതിക്കുകയാണ് എന്നും കോടിയേരി പറഞ്ഞു . വനിതാ മതിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങൾ മതിലിനെ കൂടുതൽ ശ്രദ്ധേയമാക്കാൻ ആണ് ഇടയാക്കുന്നതെന്നും വിവാദങ്ങളിലൂടെ ജനങ്ങൾക്ക് ശരി ഏത് എന്ന് തീരുമാനിക്കാൻ സാധിക്കും എന്നും കോടിയേരി പറഞ്ഞു.മതിലിനെതിരെ വിവാദങ്ങളും വിമർശനങ്ങളും അറിയിച്ചവരെ പൂർണമായി അംഗീകരിക്കുന്നു എന്നും കോടിയേരി പറഞ്ഞു.

Category

🗞
News
Be the first to comment
Add your comment

Recommended