Odiyan | ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍

  • 6 years ago
മോഹൻലാൽ ചിത്രം ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നല്‍കി എന്നാണ്. എന്നാല്‍ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാന്‍ ഉണ്ടാക്കിയ ഒരു ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാര്‍ക്കറ്റിങ് പാഠങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാന്‍ അല്ലല്ലോ ഞാന്‍ പടം എടുത്തത്? സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി നൽകുകയായിരുന്നു അദ്ദേഹം

Recommended