Ithaa -World's First Underwater Restaurant

  • 6 years ago
കടലിനടിയിലെ ആദ്യ റെസ്റ്റോറന്റ്



ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഞ്ചു മീറ്റര്‍ അടിയിലാണ് ഈ റെസ്റ്ററോന്റ്


2005-ല്‍ ആര്‍ക്കിടെക്ട് അഹമ്മദ് സലീം ലോകത്തെ ആദ്യത്തെ വെള്ളത്തിനടിയിലെ റെസ്റ്ററോന്റായ ’ ആരംഭിക്കാന്‍ വേണ്ടി പ്രയത്നിച്ചു. കോണ്‍റാഡ് മാല്‍ഡീവ്സ് രംഗാലി ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇത്താ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഞ്ചു മീറ്റര്‍ അടിയിലാണ് ഈ റെസ്റ്ററോന്റ്. സ്രാവ്, ബ്ലൂ ടാങ് പോലുള്ള മീനുകള്‍ നീന്തി കളിക്കുന്നതും കണ്ടാസ്വദിച്ച് ഈ ഫൈവ് സ്റ്റാര്‍ റെസ്റ്ററോന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, കടലിനടിയില്‍ രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ തിരമാലകള്‍ കണ്ട് ഉണരാനായി ഒരു അണ്ടര്‍വാട്ടര്‍ ബെഡ്‌റൂം നിര്‍മ്മിക്കാനായിരുന്നു സലീമിന്റെ ആഗ്രഹം. ഈ വര്‍ഷം അദ്ദേഹത്തിന്റെ അണ്ടര്‍വാട്ടര്‍ ബെഡ്‌റൂം എന്ന ആഗ്രഹവും സഫലമായി.‘ദി മുരക’ എന്നാണ് പൂര്‍ണമായി ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഈ ഹോട്ടലിന്റെ പേര്.കടലിന് 16.5 അടി താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.പുതുമകളുടെ രംഗാലി ഐലന്‍ഡ് : വെള്ളത്തിന്റെ മുകളില്‍ തൂണുകളില്‍ പണിത് വില്ലകള്‍, അണ്ടര്‍വാട്ടര്‍ റെസ്റ്ററോന്റ് എന്നിവയൊക്കെ ആദ്യം തുറന്നത് ഈ റിസോര്‍ട്ടിലാണ്. ഇനി വെള്ളത്തില്‍ ഒഴുകി നടക്കുന്ന വീടുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് രംഗാലി ഐലന്‍ഡ്. സ്റ്റീല്‍, കോണ്‍ക്രീറ്റ്, അക്രിലിക് എന്നിവ കൊണ്ടാണ് മുരക നിര്‍മ്മിച്ചത്. മുരക എന്നാല്‍ പവിഴപ്പുറ്റ് എന്നാണ് അര്‍ത്ഥം. പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മറൈന്‍ ജീവശാസ്ത്രജ്ഞര്‍ ഹോട്ടലിലെ ജീവനക്കാരായി അവിടെയുണ്ട്. ജപ്പാനിലെ അക്വേറിയം നിര്‍മ്മാതാക്കളായ നിപ്പൂറ കമ്പനിയാണ് അക്രിലിക് നിര്‍മ്മിച്ചത്
സിംഗപ്പൂരിലാണ് ഹോട്ടലിന്റെ താഴത്തെ സ്യൂട്ട് നിര്‍മ്മിച്ചത്.. ഷിന്‍ എറ്റ്സു മറൈന്‍ സീലന്റ് ഉപയോഗിച്ചാണ് സീല്‍ ചെയ്തത്. നിര്‍മ്മാണം പൂര്‍ത്തിയായ 600 ടണ്ണോളം വരുന്ന ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കപ്പലില്‍ കയറ്റി മാലിദ്വീപിലേക്ക് കൊണ്ടു പോയത്. കൊണ്ടു പോയ ഭാഗങ്ങള്‍ കടലിനടിയിലേക്ക് താഴ്ത്തി പത്ത് കോണ്‍ക്രീറ്റ് പൈലുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇത്താ റെസ്റ്ററോന്റ് നിര്‍മ്മിച്ചത്. ടോക്കിയോയിലെ ഡിസൈന്‍ സ്ഥാപനമായ യൂജീ യെമാസാക്കി ആര്‍ക്കിടെക്ച്ചര്‍ ആണ് ഈ റെസ്റ്ററോന്റിന്റെ ഒരു ആഡംബര ശൈലി നല്‍കിയത്. മുകളിലത്തെ ഭാഗം ഗ്ലാസു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ നിന്നും തിരമാലകളും, സമീപത്തെ ജെട്ടിയും, ഇന്‍ഫിനിറ്റി പൂളും, ഡെക്കുകളും കാണാം. അതിഥികള്‍ക്ക് താഴേക്ക് ഇറങ്ങാന്‍ എലവേറ്ററോ സ്പൈറല്‍ സ്റ്റെയല്‍കെയ്സോ ഉപയോഗിക്കാം. ജീവിതത്തിലെ ഒരു പ്രത്യേക അനുഭവമായിരിക്കും റെസ്റ്ററോന്റിന് അകത്തെ കാഴ്ചകള്‍. മീനുകള്‍ക്ക് ഒപ്പം ഉറങ്ങാം, പവിഴപ്പുറ്റുകള്‍ നോക്കി കാപ്പി കുടിക്കാം, ഭാഗ്യമുള്ളവര്‍ക്ക് ആമകളെ കാണാം, സ്രാവുകളുമൊക്കെയാണ് ഇവിടുത്തെ അനുഭവങ്ങള്‍ . 35 ലക്ഷമാണ് ഇവിടെ ഒരു രാത്രി തങ്ങുന്നതിനുള്ള ചിലവ്
ഇത്രയധികം ആകര്‍ഷണീയതോടൊപ്പം തന്നെ ഇവിടുത്തെ താമസം ചിലവ് കൂടിയത് കൂടിയാണ്. . നാല് രാത്രി ചിലവഴിക്കുന്നതിന് 1.4 കോടിയോളം രൂപയാണ് ചിലവ്. ദി മുരക ഹോട്ടലിലേക്ക് വരുന്ന ആളുകള്‍ക്കായി പ്രൈവറ്റ് സീപ്ലെയ്ന്‍ ഉണ്ട്. ഇത് വരുന്ന അതിഥികളെ പ്രൈവറ്റ് ജെട്ടിയില്‍ എത്തിയ്ക്കും. തുടര്‍ന്ന് മസസ്ഥലത്തേക്ക് സ്പീഡ് ബോട്ടില്‍ കൊണ്ടു പോകുന്നതായിരിക്കും. കോണ്‍റാഡിലെ ബീച്ച് വില്ലകളില്‍ നിന്നും ഓവര്‍ വാട്ടര്‍ ബംഗ്ലാവില്‍ നിന്നും ഒരുപാട് ദൂരെയാണ് മുരക ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.