Cough Relief: How to Get Rid of a Bad Cough

  • 5 years ago
വരണ്ട ചുമ' ;പ്രതിരോധിക്കാം ലളിതമായ വഴികളിലൂടെ

ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും

ചുമയെ പ്രതിരോധിക്കാനുള്ള വളരെ ലളിതമായ വഴികളെ കുറിച്ച്‌ നോക്കാം (Methods of Cough Prevention). കൈകള്‍ വൃത്തിയായി കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക (Wash and sanitise your hands);അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് കൈകള്‍ വൃത്തിയായി കഴുകുന്നത്. സാധാരണ അണുബാധകള്‍ പ്രതിരോധിക്കാന്‍ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകുന്നത് സഹായിക്കും. ജലദോഷം മാത്രമല്ല, ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും. ശ്വാസകോശ അണുബാധയുള്ളവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക .ഇത്തരം അണുബാധയുള്ളവര്‍ക്ക് ഹസ്തദാനം നല്‍കുക, അവര്‍ കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ നടപടികള്‍ അണുബാധ പകരാന്‍ കാരണമായേക്കാം. രോഗബാധിതരില്‍ നിന്ന് സൗകര്യപ്രദമായ അകലം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. വസ്ത്രങ്ങളും കൈലേസും മറ്റും അണുവിമുക്തമാക്കുക. വസ്ത്രങ്ങളും ടവ്വലുകളും കിടക്കവിരിയും മറ്റും കൃത്യമായി അലക്കുകയും പൊടിവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കിടക്കമുറിയിലെ തുണികളിലും മറ്റും അടിഞ്ഞുകൂടുന്ന പൊടിയില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയേറെയാണ് . വൃത്തിയാക്കുന്ന അവസരത്തില്‍ ഒന്നോ രണ്ടോ തുള്ളി ഡെറ്റോള്‍ പോലെയുള്ള അണുനാശിനികളും ഉപയോഗിക്കുക. അണുബാധകള്‍, പൊടിയും പുകയും മൂലമുള്ള അലര്‍ജികള്‍, എന്നിവ ചുമക്ക് കാരണമാകാറുണ്ട് .ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് കഫം നേര്‍ത്തതാക്കുകയും അവ പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക . അതുമാത്രമല്ല അയാസരഹിതമായി കഫം പുറത്തു പോകുമ്പോൾ ചുമയും കുറയും . ചുമ കൂടി വളരെ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ കഴിവതും ജോലി പഠനം എന്നിവയിൽ നിന്നും പുറത്ത് പോകുന്നതിൽ നിന്നുമൊക്കെ തല്‍ക്കാലം വിട്ടുനില്‍ക്കുക.ഇത്തരം സന്ദർഭങ്ങൾ ചുമ കൂട്ടുക മാത്രമല്ല മറ്റുള്ളവരിലേക്ക് അണുബാധപകരാനുള്ള സാധ്യതയും കൂട്ടും . പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയെന്നത് .അണുബാധയുണ്ടാക്കുന്ന സ്രവങ്ങള്‍ വീണ പ്രതലങ്ങളില്‍ (മേശ, പുസ്തകങ്ങള്‍ തുടങ്ങിയവ) സ്പര്‍ശിച്ച ശേഷം മുഖത്ത്, പ്രത്യേകിച്ച്‌ കണ്ണുകള്‍, മൂക്ക്, വായ, സ്പര്‍ശിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.. പാസീവ് സ്മോക്കിംഗ് അഥവാ തുടർച്ചയായ പുകവലി ഒഴിവാക്കുക .ഏതു തരത്തിലുള്ള പുകയില ഉപയോഗവും ശ്വാസനാളിയില്‍ അസ്വസ്ഥത ഉണ്ടാക്കും. അത് വരണ്ട ചുമയുടെ രൂപത്തിലായിരിക്കും പ്രത്യക്ഷമാവുക. പാസീവ് സ്മോക്കിംഗ് ആസ്ത്മയ്ക്കും മറ്റ് ശ്വസന തകരാറുകള്‍ക്കും കാരണമായേക്കാം. നിക്കോട്ടിന്‍ പുന:സ്ഥാപന (നിക്കോട്ടിന്‍ റീപ്ളേസ്മെന്റ് തെറാപ്പി) ചികിത്സ നടത്തുന്നതിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.വില്ലന്‍ ചുമയെ പ്രതിരോധിക്കുന്നതിന് പ്രതിരോധ കുത്തിവയ്പായ പെര്‍ട്യൂസിസ് വാക്സിന്‍ എടുക്കുന്നത് സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്.പ്രതിവര്‍ഷം ഏകദേശം 30 ദശലക്ഷം ആളുകൾ ചുമ മൂലമുള്ള പ്രശ്നങ്ങള്‍ കാരണം ഡോക്ടറെ സന്ദര്‍ശിക്കുന്നതായാണ് റിപ്പോർട്ട് .

Recommended