One smart card

  • 6 years ago
ഒറ്റ ടിക്കറ്റിൽ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുത്ത് കൊച്ചി മെട്രോ.ഇനി ബസുകളിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഒറ്റ ടിക്കറ്റിൽ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). കൊച്ചിയിലെ ബസുകളിൽ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൺ കാർഡുകൾ ഉപയോഗിച്ചു തുടങ്ങി. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ബസുകളിൽ ഇതിനായി യന്ത്രങ്ങൾ നൽകിയിട്ടുണ്ട്. രണ്ടു മാസത്തിനകം കൊച്ചിയിലെ ബസുകളിൽ ഇത് പൂർണമായും നടപ്പാക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാർട്ട് കാർഡാണ് കൊച്ചി വൺ കാർഡ്. ഇതുപയോഗിച്ച് ബസിൽ മാത്രമല്ല ഭാവിയിൽ ഓട്ടോയിലും യാത്ര സാധ്യമാകും. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളിൽ ഇപ്പോൾ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ആക്സിസ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കൽ പൂർത്തിയായി. 720 ബസുകളിൽ ഇത് ഘടിപ്പിച്ചിട്ടുണ്ട്. സംയോജിത ബസ് ടൈംടേബിളും മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാർത്ഥ്യമാകും. കൊച്ചി വൺ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ മൊബൈലിൽ കിട്ടും.