Naadi Jyothisham

  • 6 years ago
ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവില്‍

വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ

ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ.ഒരു തുണ്ട് താളിയോലയിൽ ജീവിതത്തിന്റെ രഹസ്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നുവത്രെ.!! ഇതുതേടി എത്തുന്നതോ ആയിരങ്ങളും.... തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിലിനെ പ്രശസ്തമാക്കുന്നത് കേൾക്കുമ്പോൾ വിശ്വസിക്കുവാൻ സാധിക്കാത്ത ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ്.നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടു എന്നു വിശ്വസിക്കുന്ന താളിയോലകളിൽ തേടിച്ചെല്ലുന്നവരുടെ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം കൃത്യമായി കാണാം എന്ന വിശ്വാസമാണ് നാഡീ ജ്യോതിഷത്തെ വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം.ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.പ്രശ്നങ്ങളും പരിഹാരങ്ങളും ഒളിഞ്ഞു കിടക്കുന്ന കെട്ടുകൾ
മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു .
ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ മനുഷ്യരുടെ ജാതകം എഴുതിയത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം.

Recommended