Instagram shopping application

  • 6 years ago
ഇനി ഷോപ്പിംഗ്‌ ഇന്‍സ്റ്റാഗ്രാമിലും


ഇന്‍സ്റ്റാഗ്രാമിന്റെ ഷോപ്പിങ് ആപ്ലിക്കേഷന്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.


ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും ഉപയോക്താക്കള്‍ക്ക് അവര്‍ ഫോളോ ചെയ്യുന്ന കച്ചവടക്കാരില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാഗ്രാം ആപ്പ് മുഖേന സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നുംമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ആപ്പ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ആപ്പിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ പദ്ധതി ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇകോമേഴ്‌സ് മേഖലയിലേക്ക് കൂടി വ്യവസായം വ്യാപിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് പദ്ധതിയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം.കച്ചവടക്കാര്‍ക്ക് ഉപകാരപ്രദമായ നിരവധി സേവനങ്ങള്‍ ഫെയ്‌സ്ബുക്ക് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്ക് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച അത്തരം കച്ചവട സംവിധാനങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമങ്ങള്‍.

Recommended