Skip to playerSkip to main content
  • 7 years ago


السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 44
23.07.2018

ഇബ്റാഹീമിയ്യ സ്വലാത്ത് :

ഇബ്റാഹീമിയ്യ സ്വലാത്ത് - വചനങ്ങൾ:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ ‏"
സാരം : അല്ലാഹുവേ ... ഇബ്‌റാഹീം നബിക്കും അവിടത്തെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദ് നബിക്കും അവിടത്തെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്യേണമേ...നീ ഏറ്റവും സ്ത്യുത്യർഹനും മഹാനുമാണല്ലോ....അല്ലാഹുവേ ... ഇബ്‌റാഹീം നബിക്കും അവിടത്തെ കുടുംബത്തിനും നീ ബറകത്തു ചെയ്തത് പോലെ മുഹമ്മദ് നബിക്കും അവിടത്തെ കുടുംബത്തിനും നീ ബറകത്തു ചെയ്യേണമേ...നീ ഏറ്റവും സ്ത്യുത്യർഹനും മഹാനുമാണല്ലോ....

-സ്വഹീഹുൽ ബുഖാരി
https://sunnah.com/bukhari/60/49

ആദ്യത്തെ അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലും രണ്ടാമത്തെ അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലും തശഹുദിന്റെ വചനങ്ങൾക്കു ശേഷം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ സ്വലാത്ത് ചൊല്ലണം.അത്തഹിയ്യാത്തിനെ പോലെ തന്നെ സ്വലാത്തും ആദ്യത്തേത് സുന്നത്തും അവസാനത്തേത് നിർബന്ധവുമാണ് ശാഫിഈ മദ്ഹബിൽ.ആദ്യത്തെ അത്തഹിയ്യാത്തിനു ശേഷം
اللَّهُمَّ صَلِّ عَلَى مُحَمَّدٍ
'അല്ലാഹുവേ.. മുഹമ്മദ്നബിക്കു നീ കരുണ ചെയ്യേണമേ.... ' എന്ന് ചൊല്ലിയാൽ മതി.രണ്ടാമത്തെ അത്തഹിയ്യാത്തിനു ശേഷം ഇബ്റാഹീമിയ്യ സ്വലാത്തു പൂർണ്ണമായും ചൊല്ലുന്നതാണ് ഉത്തമം.

ഇബ്റാഹീമിയ്യ സ്വലാത്തിൽ ' സയ്യിദിനാ ' എന്ന പദം വന്നതായി തിരുനബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടുള്ള ഹദീസുകളിലോ സ്വഹാബാക്കളുടെയോ താബിഈങ്ങളുടെയോ വചനങ്ങളിലോ കാണുന്നില്ല.ഇമാം ശാഫിഈ റഹിമഹുല്ലാഹിയിൽ നിന്നുള്ള റിപ്പോർട്ടിലും ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിലും എല്ലാം 'സയ്യിദിനാ' എന്ന പദം ഇല്ലാതെയാണ് കാണുന്നത്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=31&ID=317

http://library.islamweb.net/newlibrary/display_book.php?idfrom=1920&idto=1922&bk_no=14&ID=1199
സ്വഹീഹായ വിവിധ ഹദീസുകളിൽ ഇബ്റാഹീമിയ്യ സ്വലാത്തു വ..

Category

😹
Fun
Be the first to comment
Add your comment