Audi Q7, Q3 designer edition in india

  • 6 years ago
ഔഡി Q7,Q3 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍


ഔഡി Q7, Q3 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി


കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.കോസ്മറ്റിക് അപ്‌ഡേറ്റുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമാണ് Q7, Q3 ഡിസൈന്‍ എഡിഷനുകളുടെ പ്രധാനവിശേഷം. 40.76 ലക്ഷം രൂപയാണ് ഔഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപ വിലയില്‍ ഔഡി Q7 ഡിസൈന്‍ എഡിഷന്‍ വിപണിയില്‍ ലഭ്യമാകും. പരിഷ്‌കരിച്ച ഇരുണ്ട എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ Q7 ഡിസൈന്‍ എഡിഷന്റെ പിന്നഴക് കൂട്ടും.തിളക്കമാര്‍ന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ടെയില്‍ലൈറ്റുകളും നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഔഡി Q3 ഡിസൈന്‍ എഡിഷന്‍ പുതുതായി അവകാശപ്പെടും. പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഔഡി Q7പുതുക്കി. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി ഹെഡ്‌റ്റെസ്റ്റില്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീന്‍ അകത്തളത്തിലെ മുഖ്യവിശേഷമാണ്.





Recommended