MIYAWAKI- MAKE A FOREST WITHIN MONTHS

  • 6 years ago
നാടാകെ കാടാകാന്‍ ആറു മാസം ...!!

ആറുമാസംകൊണ്ട് ഇവിടെ മനുഷ്യനേക്കാൾ പൊക്കത്തിൽ മരങ്ങൾ വളരുന്നു

ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ് മിയാവാക്കി.ആറു മാസം കൊണ്ട് മനുഷ്യനെക്കാള്‍ പൊക്കത്തില്‍ മരം വളരുന്ന മാജിക് .ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ അവിടെ ധാരാളം മരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാൽ വളരെ പെട്ടെന്ന് മരങ്ങൾ വളർത്തുന്നതിനായി കണ്ടെത്തിയ ഒരു മാർഗ്ഗമാണ് മിയാവാക്കി.പ്രകാരം ചെടികൾ നേടേണ്ട സ്ഥലത്ത് കൃത്യമായി മാർക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയിൽ കുഴി കുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടു ഒരു ടാങ്ക് പോലെ കിടക്കുന്ന ആ കുഴിയിൽ ആദ്യം ലെയർ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവുമൊക്കെ ഇടുന്നു. എന്നിട്ട് മുകളിൽ അവസാനം മണ്ണ് ഇടുന്നു. യന്ത്രസഹായത്തോടെ ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കിയ ശേഷം തൈകള്‍ നടുന്നു. ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ.എല്ലാത്തരം മരങ്ങളും ഈ രീതിയിൽ നടാവുന്നതാണ്. പലതരം മരങ്ങൾ ഇടകലർത്തിയും നടാവുന്നതാണ്.അപ്പോൾ കാടിന്റെ ഒരു സ്വാഭാവിക രൂപം ലഭിക്കുകയും ചെയ്യുംസൂര്യപ്രകാശം ലഭിക്കുവാനായി മരങ്ങൾ തമ്മിൽ വളരാൻ മത്സരമായിരിക്കും ഈ രീതിയിൽ നടുമ്പോൾ. ഇതൊക്കെ നമ്മുടെ നാട്ടിലും ധാരാളമായി പരീക്ഷിക്കാവുന്നതാണ്. ചെറിയ ചെറിയ സ്ഥലങ്ങളിൽപ്പോലും ഈ രീതി ഉപയോഗിച്ച് മരങ്ങൾ നടുവാൻ സാധിക്കും. നമ്മുടെ നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കാവുകൾ ഇത്തരത്തിൽ വീണ്ടെടുക്കാവുന്നതാണ്.നഷ്ടപ്പെട്ട വനങ്ങള്‍ തിരിച്ചു പിടിക്കുവാൻ ഈ രീതി സഹായിക്കും.100 വര്‍ഷം പഴക്കമുള്ള കാടുകള്‍ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ വിപ്ലവകരമാണ് മിയാവാക്കി രീതി. പ്രശസ്തനായ ജപ്പാന്‍കാരനായ പരിസ്ഥിതി സംരക്ഷൻ അക്കിര മിയാവാക്കിയാണ് ഈ രീതി ലോകത്തിനു മുന്നിലേക്ക് വികസിപ്പിച്ചു കൊണ്ടുവന്നത്.അടുത്തിടെ കേരള – തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ ഉണ്ടാക്കിയ കൃത്രിമ വനത്തിന്റെ യാത്ര വിവരണത്തിലൂടെയാണ് മിയാവാക്കി കേരളത്തില്‍ പ്രശസ്തമായത്‌

Recommended