new website to find the phone location

  • 6 years ago
എവിടെപ്പോയി 'വിളിച്ചാലും' കണ്ടുപിടിക്കും

ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ വെബ്സൈറ്റ്

ഫോണ്‍ വിളിക്കുന്നവര്‍ എവിടെ നില്‍ക്കുന്നു എന്ന് കൃത്യമായി കണ്ടെത്താനും ഒരു വെബ്സൈറ്റ്. ലോക്കെഷന്‍ സ്മാര്‍ട്ട് എന്നാണ് ഈ വെബ്സൈറ്റിന്റെ പേര്.
ലൊക്കേഷന്‍ ഒരു സേവനമായി നല്‍കുന്ന ആദ്യത്തെ കമ്പനി എന്ന് സ്വയം പരിജയപ്പെടുത്തുന്ന സ്ഥാപനമായ ലൊക്കേഷന്‍ സ്മാര്‍ട്ട് ആണ് സെല്‍ഫോണ്‍ ഉടമകള്‍ കൃത്യമായി എവിടെ നില്ക്കുന്നു എന്നാ വിവരം പുറത്തുവിടുന്നത് .ആളുകളുടെ സംമ്മതമില്ലാതെയാണ് ഇവര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ കമ്പനിയുമായി കരാര്‍ ഉറപ്പിക്കുന്ന ആര്‍ക്കുവേണമെങ്കിലും ആരുടേയും ലൊക്കേഷന്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും ഇത് ഒരു ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
കാര്‍ഗിണി മെലന്‍ യൂനിവേഴ്സിടിയിലെ കംബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഈ ബഗ് കണ്ടത്തി റിപ്പോര്‍ട്ട് ചെയ്തത്
അമേരിക്കക്കാരുടെ ലൊക്കേഷന്‍ ആണ് ഈ വെബ്സൈറ്റുവഴി കണ്ടുപിടിക്കാന്‍ കഴിയുക. കൊര്‍പ്പരെട്റ്റ് കമ്പനിക്കാര്‍ തങ്ങളുടെ ഉദ്യോഗസ്തരുടെ നീക്കങ്ങള്‍ അറിയാനായിരുന്നു ഇത്രയും നാള്‍ ഈ വെബ്സൈറ്റ് ഉപയോഗിചിരുന്നത്. പക്ഷെ ഇതുവഴി മോഷ്ട്ടാക്കള്‍ക്ക് ഉടമസ്ഥര്‍ വീട്ടില്‍ ഉണ്ടോയെന്നറിയാനും സാദിച്ചിരുന്നു. ഒരു കുട്ടിയുടെ നമ്പര്‍ കണ്ടെത്തി അവളെയോ അവനെയോ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കാനും സാദിക്കുമായിരുന്നു.
ലൊക്കേഷന്‍ സര്‍വീസുകള്‍ ഓഫുചെയ്യാതിരിക്കുന്നതുവഴിയാണ് പ്രധാനമായും ഇത്തരം വിവരങ്ങള്‍ ചോരുന്നത്.

Recommended