*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി* *അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*
*നമ്പർ : 34* *23.05.2018*
*നിസ്‌കാരത്തിൽ റുകൂഇൽ നിന്ന് ഇഅതിദാലിലേക്കു ഉയരുമ്പോൾ*, *سَمِعَ اللَّهُ لِمَنْ حَمِدَه*ُ ' *അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു (ഉത്തരം ചെയ്തിരിക്കുന്നു)'എന്നും ഇഅതിദാലിൽ നേരെ നിന്ന ശേഷം*, *اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ* ' *അല്ലാഹുവേ....ഞങ്ങളുടെ നാഥാ ...ആകാശങ്ങളും ഭൂമിയും നിറയെയും അവ കൂടാതെ നീ ഉദ്ദേശിക്കുന്നത് /ഇഷ്ടപ്പെടുന്നത് നിറയെയും നിനക്കാണ് സകല സ്തുതിയും*' എന്നും ചൊല്ലുക .
(സ്വഹീഹു മുസ്‌ലിം ശറഹു സഹിതം)http://library.islamweb.net/newlibrary/display_book.php?idfrom=1286&idto=1293&bk_no=53&ID=215
*സുജൂദിൽ ചൊല്ലൽ സുന്നത്തുള്ള ദിക്റുകൾ* :
1. *سُبْحَانَ رَبِّيَ الأَعْلَى* *അത്യുന്നതനായ എന്റെ റബ്ബ്/നാഥൻ പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും*- ഇത് മൂന്നു തവണയാണ് ചൊല്ലേണ്ടത്. (സ്വഹീഹു മുസ്‌ലിം ) https://sunnah.com/muslim/6/242
2. *سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي* '' *അല്ലാഹുവേ... നീ പരിശുദ്ധനാണ് , ഞങ്ങളുടെ നാഥാ... നിനയ്ക്കാണ് സകല സ്തുതിയും; അല്ലാഹുവേ...എനിയ്ക്കു പൊറുത്തു തരേണമേ*...''
Be the first to comment