Henna designs on head of cancer patients

  • 6 years ago
കീമോയെ തോല്പിച്ച മൈലാഞ്ചി ചുവപ്പ്


സൗന്ദര്യത്തിനപ്പുറം ആത്മവിശ്വാസത്തിനുള്ള മരുന്നാകുകയാണ് മെഹന്ദി


.മൈലാഞ്ചിയെ സൗന്ദര്യത്തിനപ്പുറം ആത്മവിശ്വാസത്തിനുള്ള മരുന്നാക്കി മാറ്റിയിരിക്കുന്നു ഹെന്ന ഡിസൈനെര്‍ ആയ സാറ



വിശേഷ ദിവസങ്ങളില്‍ സുന്ദരിയാകാന്‍ എത്ര അണിഞ്ഞൊരുങ്ങിയാലും കൈകളില്‍ മൈലാഞ്ചി ചുവപ്പ് കൂടി ഉണ്ടെങ്കിലെ പെണ്‍കുട്ടികള്‍ക്ക് തൃപ്തിയാകൂ.എന്നാല്‍ മൈലാഞ്ചിയഴകിന് പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് ഹെന്നാ കലാകാരിയായ സാറ വാള്‍ട്ടര്‍.


2008ല്‍ ആണ് സാറ വിദേശരാജ്യങ്ങളില്‍ അധികം പ്രചാരമില്ലാത്ത മെഹന്ദി ഇടല്‍ രംഗത്തേക്ക് കടന്നു വരുന്നത്.


മൈലാഞ്ചിയെക്കുറിച്ചും മെഹന്ദി ഡിസൈനിങ്ങിനെക്കുറിച്ചുമെല്ലാം പഠിച്ച സാറ ക്ക് പാരമ്പര്യത്തെയും സംസ്‌കാരത്തെയും പുതുതലമുറയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം കോര്‍ത്തെങ്കിലും തൃപ്തിയായില്ല.കീമോതെറാപ്പി കഴിഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകാന്‍ സാറ തീരുമാനിച്ചു. അവര്‍ക്കായി സാറ മുടിപോയി ശൂന്യമായ ശിരസ്സുകളില്‍ അതിമനോഹരമായ മെഹന്ദി ഡിസൈനുകള്‍ തീര്‍ത്തു .മനോഹരമായ ആ ചിത്രങ്ങളിലൂടെ അവര്‍ക്ക് സാറ നല്‍കിയത് ആത്മവിശ്വാസത്തിന്റെ വന്‍മതിലായിരുന്നു.



ഇതിനായി സാറ ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ്.