വാട്‌സ് ആപ്പ് ഹര്‍ത്താലിന് പൊലീസ് പൂട്ട്...!!!

  • 6 years ago
വാട്‌സ് ആപ്പ് ഹര്‍ത്താലിന് പൊലീസ് പൂട്ട്...!!!


വാട്‌സ് ആപ്പ് ഹര്‍ത്താല്‍ നടത്തി കേരളത്തെ ഞെട്ടിച്ചവരെ ആപ്പിലാക്കി ഒതുക്കാന്‍ പൊലീസ്

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിച്ചവരെ പൂട്ടാന്‍ പൊലീസ്.ഹര്‍ത്താലിന്റെ പേരില്‍ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.അറസ്്്‌റിലാകുന്നവരെ വെറുതെവിട്ടാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമെന്ന അഭിപ്രായമാണ് സര്‍ക്കാരിനും.
കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. പ്രധാന പാര്‍ട്ടികളെല്ലാം ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് അറസ്റ്റിലായവര്‍ക്കെതിരെ നടപടിയെടുക്കുന്നത്.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടികളെല്ലാം ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞിരുന്നു.ഹര്‍ത്താലിന് പിന്നില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനങ്ങള്‍ തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. ഇരുനൂറിലധികം പേര്‍ അറസ്റ്റിലായി. കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലെന്ന പ്രചാരണമാണു വാട്‌സാപ്പിലൂടെ നടന്നത്.
..............

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/