ബസ്മലയും ഹംദലയും ഭാഗം 10 - അൽ ഹംദു ലില്ലാഹ് അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് No.10

  • 6 years ago


,
the #1 network for Dailymotioners:
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 24

02.04.18

ബസ്മലയും ഹംദലയും ഭാഗം - 10

ഹംദു ഉൾപ്പെടുന്ന ചില ദിക്ർ – ദുആകൾ :

A.സുന്നത്തു നിസ്‌ക്കാരങ്ങളിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ദുആഉൽ ഇഫ്തിതാഹ് ആയി ചൊല്ലാവുന്ന ഒരു ദിക്ർ :
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً
സാരം : അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവിനാണ് ധാരാളമായി സ്തുതി. രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.
( സുനനു ന്നസാഈ )
https://sunnah.com/nasai/11/10

B.റുകൂഇൽ,
سُبْحَانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ
(സാരം : പ്രതാപവാനായ എന്റെ റബ്ബ് പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും ) എന്ന് മൂന്നു തവണ ചൊല്ലുക .

സുജൂദിൽ ,
سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ
(സാരം : ഔന്നത്യമുള്ള എന്റെ റബ്ബ് പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും ) എന്ന് മൂന്നു തവണ ചൊല്ലുക .
(സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/2/480

റുകൂഇലും സുജൂദിലും ചൊല്ലൽ സുന്നത്തുള്ള ഒരു ദുആ ആണ് ചുവടെ ചേർക്കുന്നത് :
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي
(സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.ഞങ്ങളുടെ നാഥാ .... നിനക്കാണ് സകല സ്തുതിയും . അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ അല്ലാഹുവേ...)
( സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/64/326

C. കഫ്ഫാറത്തുൽ മജ്‍ലിസ് എന്നറിയപ്പെടുന്ന ദുആ :
ഒരു സദസ്സിൽ നിന്ന് പിരിയുമ്പോൾ ഈ ദുആ ചൊല്ലൽ സുന്നത്താണ്.ആ സദസ്സിൽ നാം ഇരുന്നപ്പോൾ വന്നിട്ടുണ്ടായേക്കാവുന്ന തെറ്റുകൾക്ക് ഒരു പ്രായശ്ചിത്തമാണ് ഈ ദുആ.അതിനാൽ ഈ ദുആ കഫ്ഫാറത്തുൽ മജ്‍ലിസ് എന്നറിയപ്പെടുന്നു
.ഖുർആൻ ഓതിക്കഴിഞ്ഞാൽ ഈ ദുആ ചൊല്ലൽ സുന്നത്താണെന്ന് ഇമാം നസാഇയുടെ സുനനുൽ കുബ്‌റായിൽ കാണാം.

കഫ്ഫാറത്തുൽ മജ്‍ലിസ്:
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.നിനക്കാണ് സകല സ്തുതിയും .നീയല്ലാതെ ഒരു ആരാധ്യനുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു.നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.നിന്നിലേക്ക്‌ ഞാൻ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു.)

സുനനു അബീ ദാവൂദ്
https://sunnah.com/ab..

Recommended