സ്‌കൂൾ കുട്ടികളുടെ മതവും ജാതിയും രേഖപ്പെടുത്താത്ത കണക്കുകൾ വ്യാജമോ? | Oneindia Malayalam

  • 6 years ago
ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയെന്ന സർക്കാരിന്റെ കണക്ക് തെറ്റാണെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ച കണക്കുകളും യഥാർഥ കണക്കുകളും വലിയ അന്തരമുണ്ടെന്നാണ് വിവിധ സ്കൂൾ അധികൃതരുടെ പരാതി. കഴിഞ്ഞ അദ്ധ്യയന വർഷം 1,24,147 വിദ്യാർത്ഥികൾ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനം നേടിയെന്നായിരുന്നു മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞത്.

Recommended