ഹാദിയ-ഷെഫിൻ വിവാഹം നടന്നത് ഹൈകോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടാൻ | Oneindia Malayalam

  • 6 years ago
ഹാദിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രിം കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും.വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ അവകാശവാദം തെറ്റാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. വേ ടു നിക്കാഹ് എന്ന വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നായിരുന്നു ഹാദിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ വെബ്‌സൈറ്റ് പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഷെഫിന്‍ ഈ വെബ്‌സൈറ്റില്‍ അക്കൗണ്ട് എടുത്തതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.ഹാദിയ കേസ് ജനുവരി മൂന്നാം വാരം പരിഗണിക്കും എന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. 23 ആം തീയതി കേസ് പരിഗണിച്ചേക്കും എന്നാണ് സൂചന.